പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍; അക്രമസംഭവങ്ങളിൽ 1013 പേര്‍ അറസ്റ്റിൽ

ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായി സംസ്ഥാന പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേര്‍ അറസ്റ്റിലായി. 819 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും കേരള പൊലീസ് അറിയിച്ചു.

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍

തിരുവനന്തപുരം സിറ്റി – 24, 40, 151
തിരുവനന്തപുരം റൂറല്‍ – 23, 113, 22
കൊല്ലം സിറ്റി – 27, 169, 13
കൊല്ലം റൂറല്‍ – 12, 71, 63
പത്തനംതിട്ട – 15, 109, 2
ആലപ്പുഴ – 15, 19, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 0, 3
എറണാകുളം സിറ്റി – 6, 4, 16
എറണാകുളം റൂറല്‍ – 17, 17, 22
തൃശൂര്‍ സിറ്റി -10, 2, 14
തൃശൂര്‍ റൂറല്‍ – 4, 0, 10
പാലക്കാട് – 6, 24, 36
മലപ്പുറം – 34, 123, 128
കോഴിക്കോട് സിറ്റി – 7, 0, 20
കോഴിക്കോട് റൂറല്‍ – 8, 8, 23
വയനാട് – 4, 26, 19
കണ്ണൂര്‍ സിറ്റി – 25, 25, 86
കണ്ണൂര്‍ റൂറല്‍ – 6, 10, 9
കാസര്‍ഗോഡ് – 6, 38, 34

അതേസമയം പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖം മൂടി ധരിച്ച് വരെ ആക്രമണം നടത്തി, സംസ്ഥാനത്തെ പൊതു അന്തരീക്ഷം തകർക്കാനുള്ള ശ്രമം നടന്നു. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Facebook Comments Box
error: Content is protected !!