മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍; പ്രായം റിവേഴ്സ് ഗിയറില്‍ തന്നെ

പ്രായം പിന്നോട്ടാണ് മമ്മൂട്ടിക്ക് എന്നാണ് പറയാറുള്ളത്. മമ്മൂട്ടിയുടെ ഓരോ പുതിയ ഫോട്ടോ കാണുമ്പോഴും അങ്ങനെയാണ് തോന്നാറുള്ളത്. മമ്മൂട്ടി പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് പങ്കുവെച്ചിരിക്കുന്ന ഫോട്ടോയും അത്തരത്തിലുള്ളതാണ്. എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവര്‍ഷ ആശംസകള്‍ എന്ന് എഴുതി മമ്മൂട്ടി പങ്കുവെച്ച ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മമ്മുക്ക, ജോണി വാക്കർ സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ എന്തിനാണ് ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത്? പണ്ടത്തെ ഫോട്ടോ വേണ്ട പുതിയത് മതി എന്നാണ് ഷെഫ് സുരേഷ് പിള്ള എഴുതിയിരിക്കുന്നത്. ഇത് കാണുമ്പോൾ മനു അങ്കിൾ ആണ് ഓർമ വരുന്നത് എന്നാണ് മറ്റൊരു. എന്തായാലും മമ്മൂട്ടിയുടെ പ്രായം റിവേഴ്‍സ് ഗിയറിലാകുന്നതിനെ കുറിച്ചുള്ള കമന്റുകളാണ് അധികവും. ഫോട്ടോ ഷെയര്‍ ചെയ്‍ത് അധികം വൈകാതെ തന്നെ ഒട്ടേറെ പേരാണ് കമന്റുകളും ലൈക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ടി’നു ശേഷം ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക ‘ആറാട്ടി’നു ശേഷം ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്‍മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. വില്ലനായെത്തുന്നത് പ്രമുഖ തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Facebook Comments Box
error: Content is protected !!