രണ്ടു മണിക്കൂറിനിടെ 31 മില്ലിമീറ്റര്‍ മഴ; അമര്‍നാഥില്‍ ആയിരങ്ങളെ ഒഴിപ്പിച്ചു

അമര്‍നാഥ് ഗുഹാക്ഷേത്രത്തിനടുത്ത് വന്‍ നാശം വിതച്ച് ഇന്നലെ പെയ്ത മഴ മേഘവിസ്‌ഫോടനം മൂലമല്ലെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ടു മണിക്കൂറിനിടെ 31 മില്ലിമീറ്റര്‍ മഴയാണ് ക്ഷേത്ര പരിസരത്തു പെയ്തതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വൈകിട്ട് നാലര മുതല്‍ ആറര വരെയാണ് അമര്‍നാഥ് ക്ഷേത്ര പരിസരത്തു മഴ പെയ്തത്. ഇത് ചെറിയൊരു പ്രദേശത്ത് തീവ്രമഴ കേന്ദ്രീകരിച്ചതാണ്. ഇതിനെ മേഘവിസ്‌ഫോടനം എന്നു കരുതാനാവില്ല. മണിക്കൂറില്‍ നൂറു മില്ലിമീറ്ററിലധികം മഴ ലഭിക്കുമ്പോഴാണ് മേഘ വിസ്‌ഫോടനം എന്നു വിലയിരുത്തുന്നതെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു.

ക്ഷേത്രത്തിന് മുകള്‍ഭാഗത്തായി മലയില്‍ തീവ്രമായ മഴ പെയ്തിരിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇതാവാം മിന്നില്‍ പ്രളയത്തിനു കാരണമായത്. ഈ മലമ്പ്രദേശങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണത്തിനു സംവിധാനമില്ലാത്തതിനാല്‍ ഇത് ഉറപ്പിക്കാനാവില്ല.

Facebook Comments Box
error: Content is protected !!