ചിത്രകലാരംഗത്ത് ഉണർവേകാനായി കലാകാരന്മാർക്ക് വേണ്ടി ഒരു നൂതന പരിശീലന കളരി

ചിത്രകലാ രംഗത്തെ മികച്ച പ്രതിഭകളെ വാർത്തെടുക്കാൻ ആർട്ടിസ്റ്റ് സച്ചിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സങ്കടിപ്പിച്ച നൂതന ഏകദിന ചിത്രകലാ പരിശീലന ക്യാമ്പ് സമാപിച്ചു. ബാക്ക് ടു ആർട്ട് എന്ന പേരിൽ കേരളത്തിലെ മൂന്നു ജില്ലകളിലായാണ് ക്യാമ്പ് നടക്കുന്നത്.

സമൂഹത്തിൽ പ്രതിഭാധനരായ ഒരുപാട് കലാകാരന്മാർ വേണ്ടത്ര പിന്തുണകിട്ടാതെ കലാരംഗത്തു നിന്നും പിൻവലിഞ്ഞു നിൽക്കുന്ന പ്രവണത കാണാറുണ്ട്. ഇവർ ഒരു കാലത്തു കണ്ട വലിയ സ്വപ്‌നങ്ങളെല്ലാം ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ മാറ്റി വെക്കാൻ സ്വയം ബാധ്യസ്ഥരാവും. ജീവിതവും കലയും ഒരുമിച്ചു കൊണ്ടുപോകാൻ പഠിക്കുന്നതിന്റെ ഒപ്പം നൂതന സാങ്കേതികവിദ്യകൾ സ്വായക്തമാക്കുന്നതിന്റെയും അത് വഴി പണം സമ്പാദിക്കുന്നതിന്റെ ആവശ്യകതകളെക്കുറിച്ചും ആർട്ടിസ്റ്റ് സച്ചിൻ ക്ലാസ്സിൽ പരാമർശിച്ചു.

ചിത്രകല പഠിക്കാൻ ആഗ്രഹിക്കുന്നവരും, ചിത്രകലാ രംഗത്തെ വ്യത്യസ്ത മേഖലകളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവരുമായ വിവിധ കലാകാരന്മാർക്ക് വ്യക്തമായ മാർഗദർശനവും പരിശീലനവും കൊടുക്കുക എന്ന ഉദ്ദേശത്തോടെ സങ്കടിപ്പിക്കുന്ന ഈ ക്യാമ്പ് ജൂലൈ മാസം 17, 24 തീയതികളിൽ കോഴിക്കോട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ വച്ചു സങ്കടിപ്പിക്കുന്നതാണ്.

Facebook Comments Box
error: Content is protected !!