പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; 170 ഓളം പേര്‍ കസ്റ്റഡിയില്‍

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് അതതു സംസ്ഥാന പൊലീസ് സേനയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ഇതുവരെ 170 ഓളം പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ മാത്രം 45 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. കഴിഞ്ഞ തവണ നടന്ന റെയ്ഡിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മംഗളൂരുവില്‍ നിന്ന് 10 പേരെയും ഉഡുപ്പിയില്‍ നിന്ന് 3 പേരെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.

കര്‍ണാടകത്തില്‍ ചാമരാജ്‌നഗര്‍, കല്‍ബുര്‍ഗി എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നു. മഹാരാഷ്ട്രയിലെ പുണെയില്‍നിന്ന് ആറു പേരെ അറസ്റ്റ് ചെയ്തു. അസമിലെ നഗര്‍ബേരയില്‍ 10 പേരെയും ഡല്‍ഹിയില്‍ ഒരാളെയും കസ്റ്റഡിയിലെടുത്തു. ബിജെപി ഓഫിസിനു ബോംബെറിഞ്ഞ ആളെ തമിഴ്‌നാട് പൊലീസ് കോയമ്പത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്തു.

Facebook Comments Box
error: Content is protected !!