കൊച്ചി ന​ഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്

കൊച്ചി ന​ഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ ആൾ യുവതിയുടെ കൈക്ക് വെട്ടി പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആസാദ് റോഡിലാണ് സംഭവം.

നടന്നു പോകുന്നതിനിടെയാണ് ആക്രമണം. യുവതിയുടെ കൈക്ക് വെട്ടിയ ഇയാൾ അവിടെ നിന്നു രക്ഷപ്പെട്ടു. യുവതിയെ ഫാറൂഖ് എന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന രണ്ട് യുവതികൾ നടന്നു പോകുന്നതിനിടെയാണ് സംഭവം. ഈ രണ്ട് യുവതികളിൽ ഒരാളുടെ മുൻ കാമുകനാണ് ഫാറൂഖെന്ന് പൊലീസ് വ്യക്തമാക്കി.

രണ്ട് മൂന്ന് തവണ യുവതിയെ വെട്ടാൻ ഫാറൂഖ് ശ്രമിച്ചതായി ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന യുവതി തടുക്കുകയായിരുന്നു. പിന്നീട് കഴുത്തിന് വെട്ടാൻ തുനിഞ്ഞപ്പോൾ യുവതി തടയാൻ ശ്രമിച്ചു. ഈ വെട്ട് കൈക്ക് മാറി കൊള്ളുകയായിരുന്നു.
പിന്നാലെയാണ് വെട്ടാനുപയോ​ഗിച്ച കത്തി സ്ഥലത്ത് ഉപേക്ഷിച്ചി ഇയാൾ രക്ഷപ്പെട്ടത്. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook Comments Box
error: Content is protected !!