നിക്ഷേപങ്ങൾക്ക് വമ്പൻ പലിശ; ഒരാഴ്ചയ്ക്കിടെ രണ്ടാമതും നിരക്ക് ഉയർത്തി ആക്‌സിസ് ബാങ്ക്

സ്വകാര്യ മേഖലയിലെ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് 2 കോടി രൂപയോ അതിനു മുകളിലോ ഉള്ള വലിയ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ 2022 സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പരിഷ്‌ക്കരണത്തെത്തുടർന്ന്, 2 കോടിയുടെയും 5 കോടിയുടെയും നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 3.75% മുതൽ 6.90% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 50 കോടി മുതൽ 100 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.65% മുതൽ 6.90% വരെ പലിശ ലഭിക്കും.

ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള, 2 കോടി മുതൽ 50 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് 3.75% മുതൽ 6.90% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക്, പരമാവധി 6.90% പലിശ നിരക്ക് ബാങ്ക് നൽകും. 50 കോടി മുതൽ 100 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 4.65% മുതൽ 6.90% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് പരമാവധി 6.90% പലിശ നിരക്ക് വാഗ്ദാനം ചെയ്യും.

2 കോടി രൂപയോ അതിൽ കൂടുതലോ ഉള്ള എൻആർഇ നിക്ഷേപങ്ങളുടെ പലിശ നിരക്കും ആക്‌സിസ് ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്. 2 കോടി മുതൽ 100 ​​കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 6.90% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന 100 കോടിയും അതിനുമുകളിലും ഉള്ള നിക്ഷേപങ്ങൾക്ക് 6.90% പലിശയും 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ പരമാവധി 7.30 പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സെപ്‌റ്റംബർ 20-നാണ് ആക്‌സിസ് ബാങ്ക് അവസാനമായി നിരക്ക് പരിഷ്‌കരിച്ചത്.

Facebook Comments Box
error: Content is protected !!