മാസപ്പിറവി ദൃശ്യമായി; ബലി പെരുന്നാൾ ജൂലൈ പത്തിന്

മാസപ്പിറവി ദൃശ്യമായതിനാൽ ദക്ഷിണ കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ പത്തിന്. വഞ്ചുവം, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

മാസപ്പിറവി ദൃശ്യമായതായിനാൽ ദക്ഷിണ കേരളത്തിൽ വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നാണെന്നും ബലി പെരുന്നാൾ ജൂലൈ 10ന് ആയിരിക്കുമെന്നും ഇരുവരും അറിയിച്ചു.

Facebook Comments Box
error: Content is protected !!