പ്രമുഖ നടന്‍ വിക്രം ​​ഗോഖലെ അന്തരിച്ചു

പ്രമുഖ സിനിമാ- സീരിയല്‍ നടന്‍ വിക്രം ​​ഗോഖലെ അന്തരിച്ചു. 82 വയസായിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായിരുന്നു.

ദിവസങ്ങള്‍ക്കു മുന്‍പാണ് വിക്രം ​​ഗോഖലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചു എന്നു പറഞ്ഞുകൊണ്ട് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്. തുടര്‍ന്ന് ഇതിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു.

മറാത്തി, ഹിന്ദി സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് വിക്രം ​​ഗോഖലെ. അമിതാഭ് ബച്ചന്റെ അഗ്‌നിപഥ്, സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ഗേ ചുകേ സനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 1971ലാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2010ല്‍ മറാത്തി ചിത്രം അനുമതിയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു. 40 വര്‍ഷത്തം കരിയറില്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടു. മിഷന്‍ മംഗള്‍, ബാംങ് ബാംങ്, ഭൂല്‍ ഭുലയ്യ എന്നിവയിലാണ് അടുത്തിടെ അഭിനയിച്ചത്.

Facebook Comments Box
error: Content is protected !!