വഖഫ് നിയമനം: പിഎസ് സിക്ക് വിട്ടത് റദ്ദാക്കാന്‍ മന്ത്രിസഭാ തീരുമാനം

കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വഖഫ് നിയമനം പിഎസ് സിക്ക് വിട്ട് പാസാക്കിയ നിയമം പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം. നിയമം റദ്ദാക്കുന്നതിനുള്ള ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. അജന്‍ഡയ്ക്ക് പുറത്തുള്ള ഇനമായാണ് ബില്‍ അവതരിപ്പിക്കുക.

വഖഫ് നിയമനം പിഎസ് സിക്ക് വിട്ടതിനെതിരെ സമസ്ത അടക്കം മുസ്ലീം സംഘടനകള്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. മുസ്ലീം സംഘടനകളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി മുസ്ലീം നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെ നിയമം പിന്‍വലിക്കുമെന്നും പുതിയ ബില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

വഖഫ് നിയമനത്തിനായി പിഎസ് സിക്ക് പകരം പുതിയ സംവിധാനമാണ് പരിഗണനയിലുള്ളത്.അപേക്ഷ പരിശോധിക്കാന്‍ ഓരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡാണ് ആലോചിക്കുന്നത്. ബില്‍ അവതരണത്തിന് മുന്നോടിയായി കക്ഷി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും.

Facebook Comments Box
error: Content is protected !!