‌അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി. സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം. ഓൺലൈൻ മാധ്യമപ്രവർത്തകയാണ് പരാതി നൽകിയത്.

ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നാണ് പരാതിയിൽ പറയുന്നത്. മരട് പൊലീസിലും വനിത കമ്മീഷനിലും യുവതി പരാതി നൽകി.

അതിനിടെ ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി നാളെ റിലീസിനെത്തും. കറിയ ജോർജ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുക വൈകിട്ട് ആറ് മണിക്കായിരിക്കും.

Facebook Comments Box
error: Content is protected !!