മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധം അരങ്ങേറി. കണ്ണൂരിലും കൊച്ചിയിലും കോട്ടയത്തും ജലപീരങ്കി പ്രയോഗിച്ചു.

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ പൊലീസും സമരക്കാരും തമ്മിൽ ഏറെ നേരം സംഘർഷമുണ്ടായി. കല്ലേറിൽ 2 പൊലീസുകാർക്കു പരുക്കേറ്റു. പൊലീസിന്റെ ലാത്തിയടിയിൽ അനവധി യൂത്ത് കോൺഗ്രസ്- കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. ഇതേ സമയം തന്നെ കലക്ടറേറ്റിലേക്കു ആർവൈഎഫ് പ്രവർത്തകരും മാർച്ചു നടത്തിയിരുന്നു. ലാത്തിയടിയിൽ ആർവൈഎഫ് പ്രവർത്തകനും പരുക്കേറ്റു.

കോട്ടയം കലക്ടറേറ്റിലേക്കു കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Facebook Comments Box
error: Content is protected !!