സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി ; ഹർജി ഇന്ന് പരിഗണിക്കും

സ്വപ്ന സുരേഷ് കസ്റ്റംസ് കേസിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ഇന്ന് പരിഗണിക്കും. ഡോളർ കടത്ത് കേസിലും സ്വർണ്ണക്കടത്ത് കേസിലും കസ്റ്റംസ് കസ്റ്റഡിയിലിരിക്കെയാണ് സ്വപ്ന രഹസ്യ മൊഴി നൽകിയത്.

ഈ മൊഴി പകർപ്പ് ആവശ്യപ്പെട്ട് നേരത്തെ ഇഡി നൽകിയ ഹർജി കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്നതിനാൽ മറ്റ് ഏജൻസികൾക്ക് മൊഴി പകർപ്പ് നൽകാനാകില്ലെന്നായിരുന്നു കോടതി നിലപാട്. എന്നാൽ നിലവിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഈ പകർ‍പ്പ് വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിടുള്ളത്.

Facebook Comments Box
error: Content is protected !!