എകെജി സെന്റർ ആക്രമണക്കേസ്; ‘കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി; കുറ്റം ചെയ്തിട്ടില്ല’- ജിതിൻ

കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയും ബലം പ്രയോ​ഗിച്ചും കുറ്റം സമതിപ്പിച്ചതാണെന്നും എകെജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിൻ. ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ജിതിൻ ഇങ്ങനെ പ്രതികരിച്ചത്.

താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി. കൂടെ ഉള്ളവരെ കേസിൽ കുടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറഞ്ഞു.

അതിനിടെ എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിക്ക് കെ സുധാകരനുമായി ബന്ധമെന്ന് ഇപി ജയരാജന്‍ ആരോപിച്ചു. പ്രതിയെ പിടിച്ച പൊലീസിന് പൂ‍ച്ചെണ്ട് നല്‍കണം. ബോംബ് നിര്‍മിച്ചിരുന്ന കണ്ണൂര്‍ കാലത്ത് നിന്ന് മാറി, കെപിസിസി പ്രസി‍ഡന്‍റിന്‍റെ നിലവാരത്തിലേക്ക് സുധാകരന്‍ ഉയരണമെന്നും ജയരാജന്‍ പറഞ്ഞു.

Facebook Comments Box
error: Content is protected !!