ബിസിനസ് ഇന്‍സൈറ്റ് പ്രകാശനവേളയില്‍ ഡൗട്ട്ബോക്സിന് ആദരവ്

തിരുവനന്തപുരം : സംരംഭക മേഖലയുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് പ്രസിദ്ധീകരണം ആരംഭിച്ച ബിസിനസ് ഇന്‍സൈറ്റ് മാഗസിന്റെ ആദ്യലക്കത്തിന്റെ പ്രകാശനവേദിയില്‍ പ്രമുഖ ഇ-ലേണിങ് പ്ലാറ്റ്ഫോം ആയ ഡൗട്ട്ബോക്സിന് ആദരവ്. കേരളത്തിലെ മുന്‍നിര എഡ്യൂക്കേഷന്‍ പ്ലാറ്റ്ഫോമായ ഡൗട്ട്ബോക്സിനുവേണ്ടി സിഇഒ രഞ്ജിത്ത് ബാലന്‍ വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ രാജമാണിക്യം ഐഎഎസില്‍നിന്നും ഉപഹാരം സ്വീകരിച്ചു. മാഗസിന്റെ പ്രകാശനം മുന്‍ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പ്രമുഖ സംരംഭക ഷീല ജെയിംസിനു നല്‍കി നിര്‍വഹിച്ചു. ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ പ്രജോദ് പി രാജ് ആമുഖ വിശദീകരണം നടത്തി. മാഗസിന്റെ വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ ഉദ്ഘാടനം സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന സംരംഭക മീറ്റ് എംജി രാജമാണിക്യം ഐഎഎസ് ഉദ്ഘാടനം ചെയ്തു. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മാനേജര്‍ സജിത ജി നാഥ്, ഒര്‍ജിന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ മധു രാമാനുജന്‍, പ്രമുഖ സംരംഭക ലേഖകനും പരിശീലകനുമായ ഡോ.സുധീര്‍ബാബു, മുന്‍ മാധ്യമപ്രവര്‍ത്തകനും പിആര്‍ഡി മുന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ മനോജ് പുതിയവിള തുടങ്ങിയവര്‍ സംസാരിച്ചു

Facebook Comments Box
error: Content is protected !!