ഉണര്‍ന്നാലുടന്‍ വെള്ളം കുടിക്കാം; ഗുണങ്ങള്‍ നിരവധി

വെള്ളം നമ്മുടെ ശരീരത്തിന് എത്രമാത്രം ഗുണപ്രദമാണെന്നു പറയേണ്ട കാര്യമില്ല. ആരോഗ്യ സംരക്ഷണത്തില്‍ വെള്ളം വഹിക്കുന്ന പങ്ക് ചെറുതുമല്ല. ഉണരുമ്പോൾ നല്ല തലവേദന തോന്നാറില്ലേ? നിര്ജ്ജലീകരണമാണ് ഇതിനു കാരണം.

രാവിലെ എഴുന്നേല്‍ക്കുമ്പോൾ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, വെറുംവയറ്റിലെ വെള്ളംകുടി ശീലമാക്കുക. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഓരോ ദിവസവും തുടങ്ങുക. ഇത് ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരും.

മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ജലം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ വെള്ളം സഹായിക്കും. നമ്മള്‍ ശ്വസിക്കുമ്ബോള്‍ ഒട്ടേറെ വിഷങ്ങള്‍ ഉള്ളില്‍ ചെല്ലുന്നുണ്ട്. വെള്ളം അതിരാവിലെ കുടിക്കുമ്ബോള്‍ ഈ വിഷവസ്തുക്കളെ വിയര്‍പ്പയും മറ്റും പുറന്തള്ളാന്‍ സാധിക്കും.

Facebook Comments Box
error: Content is protected !!