പേപ്പറില്‍ തീര്‍ത്ത സംരംഭക വിജയം

പേപ്പര്‍ ഒരു നിസാരക്കാരനല്ല. ഒരു പേപ്പറിന്റെ എത്രയെത്ര വകഭേദങ്ങള്‍ ആണ് നമ്മള്‍ ദിവസേന ഉപയോഗിക്കുന്നത്.പേപ്പര്‍ നാപ്കിന്‍സ് , ടോയ്‌ലറ്റ് റോള്‍സ് , കിച്ചണ്‍ നാപ്കിന്‍സ് , N ഫോള്‍ഡ് ടിഷ്യൂസ്,ഫേഷ്യല്‍ ടിഷ്യൂസ് തുടങ്ങി എണ്ണിയാല്‍ തീരാത്ത രൂപങ്ങള്‍.ഇതൊക്കെ ഉപയോഗിക്കുന്നതിനിടയില്‍ ഇതിലൊളിഞ്ഞിരിക്കുന്ന മികച്ചൊരു സംരംഭകത്തെ കുറിച്ച് എത്രപേര്‍ ചിന്തിക്കും?

എന്നാല്‍ അങ്ങനെ ചിന്തിച്ച രണ്ട് വനിതകള്‍ ഉണ്ട്. അശ്വതി ഷിംജിത്തും മിഥിലയും. വ്യവസായത്തില്‍ പിന്നില്‍ നില്‍ക്കുന്ന വയനാടില്‍,De Mass paper converters & traders LLP എന്ന പേപ്പര്‍ കണ്‍വെര്‍ട്ടിങ് യൂണിറ്റിലൂടെ ഒരു പുതു ചരിത്രം കുറിക്കാന്‍ യാത്ര തിരിച്ച സുഹൃത്തുക്കള്‍ .

തുടക്കം?

കേരളം – തമിഴ്‌നാട് – കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ സംഘമ കേന്ദ്രമായ വയനാട് ഒരു വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ ഇടം എന്ന തിരിച്ചറിവാണ് ഇത്തരം ഒരു യൂണിറ്റിലേക്ക് അവരെ നയിച്ചത്. അതോടൊപ്പം വ്യവസായ രംഗത്ത് മികച്ച പിന്തുണ നല്‍കുന്ന വയനാട് ജില്ലാ വ്യവയസായ ഓഫീസിന്റെയും മറ്റ് സുഹൃത്തുക്കളുടെയും പിന്തുണ കൂടി ആയപ്പോള്‍ ഈ രംഗത്തേക്കുള്ള വരവ് കൂടുതല്‍ എളുപ്പമായി.

മെറ്റീരിയല്‍സ്?

ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് മെറ്റീരിയല്‍സ് കൊണ്ട് വരുന്നത്. കുറഞ്ഞ അളവില്‍ മെറ്റീരിയല്‍സ് ആവശ്യമായി വരുമ്പോള്‍ ബാംഗ്ലൂര്‍ നിന്നും പര്‍ച്ചേസ് ചെയ്യും.ഹൈ ക്വാളിറ്റി ജംബോ റോള്‍സാണ് കണ്‍വെര്‍ട്ടിങ്ങിമായി തിരഞ്ഞെടുക്കുന്നത്.

കണ്‍വെര്‍ട്ടിങ്?

അത്യാധുനിക വിദേശ നിർമിത ഓട്ടോമാറ്റിക് മെഷീനുകള്‍ ഉപയോഗിച്ചാണ് ജംബോ റോളിനെ കണ്‍വെര്‍ട്ട് ചെയ്യുന്നത്. പേപ്പര്‍ നാപ്കിന്‍സ് , ടോയ്‌ലറ്റ് റോള്‍സ് , കിച്ചണ്‍ നാപ്കിന്‍സ് , N ഫോള്‍ഡ് ടിഷ്യൂസ്,ഫേഷ്യല്‍ ടിഷ്യൂസ് തുടങ്ങിയ രൂപങ്ങളിലേക്കാണ് ഇതിനെ മാറ്റുന്നത്.

കസ്റ്റമേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ്?

റെസ്റ്റോറന്റുകള്‍ക്കായി പേപ്പര്‍ നാപ്കിന്‍സും, കോര്‍പറേറ്റ്‌സിനായി ഫേഷ്യല്‍ ടിഷ്യു ബോക്‌സും കസ്റ്റമൈസ് ചെയ്ത് നല്‍കുന്നു.അതോടൊപ്പം ജ്വല്ലറി ഗ്രൂപ്‌സ് , ടയര്‍ ഡീലേഴ്സ് , ഫാര്‍മ കമ്പനീസ് , ടെക്‌സ്‌റ്റൈല്‍സ്, ഓട്ടോമോറ്റീവ് ഡീലര്‍ഷിപ്‌സ് തുടങ്ങി എല്ലാവിധ ഉപഭോക്താക്കള്‍ക്കും അവരുടെ ഇഷ്ട്ടാനുസരണം ഫേഷ്യല്‍ ടിഷ്യു ബോക്‌സുകള്‍ ചെയ്തു നല്‍കുന്നു.Hygienique എന്ന ബ്രാന്‍ഡ് നെയ്‌മോടെ കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നു.കോര്‍പ്പറേറ്റ്‌സുകള്‍ക്ക് കേരളമൊട്ടാകെയും മാര്‍ക്കറ്റ് ചെയ്യുന്നു.

രണ്ട് വനിതാ സംരംഭകര്‍.. അവര്‍ തുടങ്ങി വച്ച ഒരു മികച്ച സംരംഭം. വയനാടെന്ന കൊച്ചു ജില്ലയ്ക്ക് മാത്രമല്ല അവരുടെ ആശയം പ്രചോദനമാകുന്നത്. വളര്‍ന്നു വരുന്ന ഓരോ സംരംഭകര്‍ക്കും അശ്വതിയും മിഥിലയും അവരുടെ De Mass paper converters & traders LLP എന്ന പേപ്പര്‍ കണ്‍വെര്‍ട്ടിങ് യൂണിറ്റും മാതൃകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

OFFICE:7733008876,
SALES AND MARKETING : 9895725981,7012584411

Facebook Comments Box
error: Content is protected !!