ജിഐഐഎംഎസ് ഓള്‍ കേരള ബെസ്റ്റ് മാനേജര്‍ സീസണ്‍-7-ന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നു

ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്‌മെന്റ് സ്റ്റഡീസിന്റെ (ജിഐഐഎംഎസ്) ആഭിമുഖ്യത്തില്‍ ജിഐഐഎംഎസ് ഓള്‍ കേരള ബെസ്റ്റ് മാനേജര്‍ 2022 സീസണ്‍-7-ന്റെ ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു. ജിഐഐഎംഎസ് പാലാരിവട്ടം കാമ്പസില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ കൊച്ചി രാജഗിരി കോളേജിലെ മൗലിക എം 50,000 രൂപ അടങ്ങുന്ന ഒന്നാം സമ്മാനത്തിന് അര്‍ഹയായി. 30,000 രൂപയുടെ രണ്ടാം സമ്മാനം കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ ജോസഫ് ജെയ്‌സണും അതേ കോളേജിലെ തന്നെ ഹരികൃഷ്ണ ടി.പി 20,000 രൂപയുടെ മൂന്നാം സമ്മാനവും നേടി. എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം.പി. ജോസഫ് ഐഎഎസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ സി.ജി. രാജഗോപാല്‍, ജിഐഐഎംഎസ് സിഇഒ എസ്. എസ്. ശ്രീജിത്ത് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Facebook Comments Box
error: Content is protected !!