ഗോ ഫസ്റ്റ് കൊച്ചി – അബുദാബി സര്‍വീസ് 28 മുതല്‍

ഗോ ഫസ്റ്റ് കൊച്ചിയില്‍നിന്നു അബുദാബിയിലേക്ക് സര്‍വീസ് തുടങ്ങുന്നു. ജൂണ്‍ 28 മുതല്‍ ആഴ്ചയില്‍ മൂന്നു സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.

ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും കൊച്ചി – അബുദാബി സര്‍വീസ്. ആദ്യ സര്‍വീസ് 28ന് കൊച്ചിയില്‍നിന്ന് രാത്രി 8.05ന് ആണ്. 10.40ന് അബുദാബിയില്‍ എത്തും. തിരിച്ച് 11.40നാണ് യാത്ര. പുലര്‍ച്ചെ 5.10ന് കൊച്ചിയില്‍ എത്തുമെന്ന് അറിയിപ്പില്‍ പറയുന്നു.

ഗള്‍ഫ് രാജ്യങ്ങളിലേക്കു കൂടുതല്‍ സര്‍വീസ് നടത്താന്‍ കമ്പനിക്കു പദ്ധതിയുണ്ടെന്ന് ഗോഫസ്റ്റ് അറിയിച്ചു.

Facebook Comments Box
error: Content is protected !!