സ്വര്‍ണവ്യാപാരം എക്കാലവും നിലനില്‍ക്കുന്ന മികച്ച റീട്ടെയില്‍ ബിസിനസ്; രാജീവ് പോള്‍ ചുങ്കത്ത്

ചുങ്കത്ത് ജ്വല്ലറിക്ക് സ്വര്‍ണവുമായുള്ള ബന്ധം ആരംഭിക്കുന്നത് പവന് പന്ത്രണ്ട് രൂപയുണ്ടായിരുന്നപ്പോഴാണ്. ഒരുനൂറ്റാണ്ടിനു ശേഷം വില നാല്‍പതിനായിരത്തോട് അടുക്കുമ്പോഴും റീട്ടെയില്‍ ജ്വല്ലറി രംഗത്ത് വിശ്വസനീയ നാമമായി ചുങ്കത്ത് തുടരുന്നു. കേരളത്തിലെ ആദ്യത്തെ 916 ഹോള്‍മാര്‍ക്ക് ജ്വല്ലറി ഷോറൂമെന്ന അംഗീകാരം കൊല്ലം ഷോറൂം സ്വന്തമാക്കിയത് രാജീവ് പോള്‍ ചുങ്കത്ത് എന്ന മാനേജ്മെന്റ് വിദഗ്ധന്റെ കീഴിലാണ്. ചുങ്കത്ത് ജ്വല്ലറിയിലെ മൂന്നാം തലമുറക്കാരനായ രാജീവ് എഞ്ചിനിയറിങും എംബിഎയും പൂര്‍ത്തിയാക്കി 1994ലാണ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. പ്രമുഖ ജ്വല്ലറികള്‍ക്കെല്ലാം ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ ഉണ്ടെങ്കിലും അതിനൊന്നും റീട്ടെയില്‍ സ്വര്‍ണവ്യാപാരത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു 28 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജീവ് പോള്‍ ചുങ്കത്ത് പറയുന്നു.

ഇകൊമേഴ്സും ഗോള്‍ഡും

സ്വര്‍ണത്തെ ഇമോഷണല്‍ അസറ്റായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ ആഭരണങ്ങള്‍ എത്ര വലുതോ ചെറുതോ ആകട്ടെ നേരിട്ട് കണ്ട് അണിഞ്ഞു നോക്കി വാങ്ങാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പ്യൂരിറ്റിയും വിശ്വാസ്യതയും ഗോള്‍ഡിനെ സംബന്ധിച്ച് ഏറ്റവു പ്രധാനപ്പെട്ട ഘടകമാണ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇകൊമേഴസ് പ്ലാറ്റ്‌ഫോമുകളില്‍ ഗോള്‍ഡ് കോയിന്‍സും ഓര്‍ണമെന്റ്സും അവെയ്ലബിള്‍ ആണെങ്കിലും അതുവഴി പര്‍ച്ചെസ് ചെയ്യുന്നവരുടെ എണ്ണം തീരെ കുറവാണ്. മിക്ക വെബ്സൈറ്റുകളും റിട്ടേണ്‍ ഫെസിലിറ്റിയും നല്‍കുന്നില്ല. അഥവാ റിട്ടേണ്‍ ഓപ്ഷന്‍ ഉണ്ടെങ്കിലും അതിനുള്ള കോംപ്ലിക്കേഷനും അതിനെടുക്കുന്ന സമയവും വലിയ ടെന്‍ഷനാണ് ഉപഭോക്താക്കള്‍ക്ക് സൃഷ്ടിക്കുന്നത്. ഗോള്‍ഡ് ഡെലിവറിയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്ക് നിയമങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സ്വര്‍ണ വ്യാപാരത്തെ പിന്നോട്ടു വലിക്കുന്നുണ്ട്.

വെര്‍ച്വല്‍ ട്രൈയും കസ്റ്റമേഴ്‌സും

ചുങ്കത്ത് ജ്വല്ലറിക്ക് ഇകൊമേഴ്സ് വെബ്‌സൈറ്റും വെര്‍ച്വല്‍ ട്രൈയും ഉണ്ട്. വെര്‍ച്വല്‍ ട്രൈയിലൂടെ കസ്റ്റമര്‍ക്ക് ഓര്‍ണമെന്റ്‌സ് അണിഞ്ഞു നോക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും വെര്‍ച്വല്‍ സ്റ്റോറില്‍ ട്രൈ ചെയ്യുന്നവരില്‍ അഞ്ചു ശതമാനം പോലും സെയില്‍സിലേക്ക് എത്തുന്നില്ല. ഒരുപാട് കാരണങ്ങള്‍ ഇതിന്റെ പിറകിലുണ്ട്. പ്രധാനമായി വെര്‍ച്വല്‍ ട്രയല്‍ നല്‍കുന്ന സാറ്റിസ്ഫാക്ഷന്‍ വളരെ കുറവാണ്. കൂടാതെ പത്ത് മുതല്‍ പതിനഞ്ച് ദിവസം വരെയെടുക്കും പ്രൊഡക്റ്റ് കസ്റ്റമറിലെത്താന്‍. പിന്നെ അതില്‍ രേഖപ്പെടുത്തിയ അതേവില തന്നെ നല്‍കേണ്ടിവരും. നേരിട്ട് സ്റ്റോറുകളില്‍ നിന്നാണെങ്കില്‍ കുറച്ചു കൂടി ഡിസ്‌ക്കൗണ്ട് ലഭിച്ചേക്കും. കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ക്കെല്ലാം ഓണ്‍ലൈന്‍ വ്യാപാരമുണ്ട്. എങ്കിലും വളരെ കുറഞ്ഞ ശതമാനം ബിസിനസ് മാത്രമാണ് ഇതുവഴി നടക്കുന്നത്.

ഗോള്‍ഡ് എന്ന അസറ്റ്

സ്വര്‍ണവിലയില്‍ വരുന്ന ഏറ്റകുറച്ചിലുകള്‍ സ്വര്‍ണാഭരണ വിപണിയെ കാര്യമായി ബാധിക്കാറില്ല. സ്വര്‍ണം ഒരു സുരക്ഷിത സമ്പാദ്യമായാണ് എന്നും എല്ലാവരും കരുതുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, വീട്, ചികിത്സ എന്നിവയ്‌ക്കെല്ലാം പണം കണ്ടെത്താന്‍ സ്വര്‍ണം പോലെ പ്രയോജനം ചെയ്യുന്ന വേറൊരു സമ്പാദ്യം ഇല്ല. സ്വര്‍ണം എവിടെ കൊടുത്താലും ഒരു മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ ക്യാഷ് ക്രെഡിറ്റ് ആവും. ഇപ്പോള്‍ നാണയങ്ങളായും ബാറുകളായും ബുള്ളിയന്‍ ആയും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ഡിമാന്റ് ലൈറ്റ്വെയ്റ്റിന്

കേരളത്തിലും തമിഴ്‌നാട്ടിലും സ്വര്‍ണാഭരണങ്ങളോടുള്ള പ്രിയം അതുപോലെ തുടരുന്നുണ്ടെന്ന് രാജിവ് പോള്‍ ചുങ്കത്ത് പറയുന്നു. ആഭരണ വിപണിയുടെ ട്രെന്‍ഡ് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. മുന്‍പ് വെയ്റ്റ് കൂടിയ, ഡിസൈന്‍ കൂടുതല്‍ ഉള്ളവയ്ക്കായിരുന്നു അധികം സെയില്‍. ഇന്ന് ലൈറ്റ്വെയ്റ്റ് ആഭരണങ്ങള്‍ക്കാണ് ഡിമാന്റ്. ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുന്നതും ഇന്ന് സാധാരണമാണ്. നിലവിലുള്ള ജ്വല്ലറികളുടെ കണ്‍സെപ്റ്റ് തന്നെ മാറാന്‍ പോകുകയാണ്. ഒരുപാട് ഓര്‍ണമെന്റ്‌സ് ഡിസ്‌പ്ലേ ചെയ്തു വെച്ചിരിക്കുന്ന ആഭരണ ശാലകള്‍ക്ക് മാറ്റം വരും. പകരം കസ്റ്റമര്‍ ഓണ്‍ ഡിമാന്റ് വര്‍ധിക്കുമെന്നും രാജീവ് പോള്‍ ചുങ്കത്ത് കൂട്ടിച്ചേര്‍ക്കുന്നു.

ചുങ്കത്തിന്റെ ചരിത്രം

ചുങ്കത്ത് ജ്വല്ലറിയുടെ ചരിത്രം കോഴിക്കോട് സാമൂതിരിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. രാജഭരണ കാലത്ത് ചുങ്കം പിരിക്കാന്‍ അധികാരം ഉണ്ടായിരുന്ന കുടുംബമാണ് ചുങ്കത്ത് കുടുംബം. ഒരു ബിസിനസ് എന്ന നിലയില്‍ പണമിടപാട് സ്ഥാപനമാണ് രാജീവ് പോള്‍ ചുങ്കത്തിന്റെ മുതുമുത്തച്ഛനായ ലാസര്‍ ആദ്യം ആരംഭിച്ചത്. സ്വര്‍ണം ഈടുവെച്ചായിരുന്നു പണം നല്‍കിയിരുന്നത്. പിന്നീട് മുത്തച്ഛനായ സി എല്‍ പാവുണ്ണി ഗോള്‍ഡ് ബിസിനസിലേക്ക് കടക്കുകയായിരുന്നു. അന്ന് തിരുപ്പതി, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണം ലേലം ചെയ്യുന്നത് പതിവാണ്. ഈ ലേലങ്ങളില്‍ പങ്കെടുത്തായിരുന്നു ആഭരണശാലയിലേക്ക് ആവശ്യമായ സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് സി എല്‍ പാവുണ്ണി ജ്വല്ലേഴ്‌സ് എന്ന പേരില്‍ ആദ്യ ജ്വല്ലറിയ്ക്ക് അദ്ദേഹം തുടക്കമിട്ടു. രാജീവ് പോള്‍ ചുങ്കത്തിന്റ പിതാവും ചെയര്‍മാനുമായ സി പി പോളിലൂടെയാണ് ചുങ്കത്ത് ജ്വല്ലറി ഇന്ന് കാണുന്ന നിലയിലേക്ക് രൂപാന്തരപ്പെട്ടത്.

Facebook Comments Box
error: Content is protected !!