സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; രണ്ടുദിവസത്തിനിടെ 640 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37600 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണവില. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഉച്ചയ്ക്ക് വീണ്ടും 200 രൂപ കുറഞ്ഞു. ഒരു മണിക്കൂറിന് ശേഷം വീണ്ടും 200 രൂപയുടെ ഇടിവുണ്ടായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. ഇന്ന് രാവിലെ 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ ആകെ 70 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും ഇടിവുണ്ട്. 10 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3,880 രൂപയാണ്.

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു രൂപയാണ് സാധാരണ വെള്ളിക്ക് കുറഞ്ഞത്. ഇതോടെ വിപണി വില 62 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Facebook Comments Box
error: Content is protected !!