സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധന; പവന് കൂടിയത് 400 രൂപ

സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി. പവന് 400 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 37,200 രൂപ. ​ഗ്രാമിന് 50 രൂപ കൂടി. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 4650 രൂപ.

ഈ മാസത്തിന്റെ തുടക്കത്തിലും 37,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ആറിന് ഇത് 37,520 രൂപയായി വർധിച്ച് ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്നതാണ് ദൃശ്യമായത്.

16നും ബുധനാഴ്ചയും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ സ്വർണ വില എത്തി. 36,640 രൂപയായാണ് വില താഴ്ന്നത്. പിന്നാലെ ഇന്നലെ വീണ്ടും വില കൂടി.

Facebook Comments Box
error: Content is protected !!