സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 480 രൂപ

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില പരിഷ്കരിച്ചു. രാവിലെ കുറഞ്ഞ സ്വർണവില വീണ്ടും കുറച്ചിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് രണ്ടാം തവണ കുറഞ്ഞത്. ആദ്യം ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് ആകെ കുറഞ്ഞത് 480 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,880 രൂപയാണ്.

ശനിയാഴ്ചയും സ്വർണവില രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ കുറയ്ക്കുകയും പിന്നീട് കുത്തനെ കൂട്ടുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിവസം സ്വർണവില മാറ്റമില്ലാതെ തുടർന്നു. ശേഷം ഇന്നലെ 320 രൂപ വർദ്ധിച്ചു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില രണ്ടാം തവണ 25 രൂപ കുറഞ്ഞു. രാവിലെ 35 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ ഇന്നലെ 40 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4735 രൂപയാണ്.

18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വീണ്ടും കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,910 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Facebook Comments Box
error: Content is protected !!