ഗൂഗിൾ പേ യിൽ പണമിടപാടുകൾ പരാജയപ്പെടാറുണ്ടോ; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഇന്ന് പണമിടപാടുകൾ നടത്താൻ ഭൂരിഭാഗം ആളുകളും ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷനുകളാണ് തെരഞ്ഞെടുക്കുന്നത്. കയ്യിൽ പണം സൂക്ഷിക്കാതെ ഓൺലൈൻ പേയ്‌മെന്റുകളിലേക്ക് എല്ലാവരും ചുവട് മാറ്റി കിഴിഞ്ഞു. ഓൺലൈൻ വഴി തന്നെയാണ് ബില്ലുകൾ അടയ്ക്കുന്നതും റീചാർജ് അടക്കമുള്ളവ ചെയ്യുന്നതും. പ്രധാനമായും ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ, പേടിഎം എന്നിവയാണ് പലരും ഉപയോഗിക്കാറുള്ളത്.

എന്നാൽ ഓൺലൈൻ വഴി പണമടയ്ക്കുമ്പോൾ നിരവധി പ്രശ്നങ്ങൾ നേരിടാറുണ്ട്. ഉദാഹരണത്തിന് ഗൂഗിൾ പേയിൽ ചില സമയങ്ങളിൽ പേയ്മെന്റ് നടത്തുമ്പോൾ പരാജയം സംഭവിക്കാറുണ്ട്. പേയ്മെന്റ് പരാജയത്തിന് കാരണം തെറ്റായ ഇന്റർനെറ്റ് കണക്ഷനോ ആപ്പ് തകരാറുകളോ ആകാം. ഇത്തരം സന്ദർഭങ്ങളിൽ പലരും ഇത്തരം സന്ദർഭങ്ങളിൽ അകപ്പെട്ട് പോയിട്ടുണ്ട്. ഇങ്ങനെ ഗൂഗിൾ പേയിൽ പണം അടയ്ക്കുമ്പോൾ പരാജയം സംഭവിച്ചാൽ എന്താണ് ചെയ്യാൻ കഴിയുക എന്നറിയാം.

പണമടയ്ക്കുന്നയാളുടെയോ സ്വീകർത്താവിന്റെയോ തെറ്റുകൾ കാരണം ഓൺലൈൻ പേയ്‌മെന്റിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ തടസം നേരിട്ടാൽ പരിഭ്രാന്തരാകാതെ അത് പരിഹരിക്കാൻ ശ്രമിക്കണം. ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്.

ഗൂഗിൾ പേ പേയ്മെന്റ് പരാജയപ്പെട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

നിങ്ങൾ വലിയ തുകയാണ് ഗൂഗിൾ പേ വഴി അയക്കാൻ ശ്രമിച്ചത് എന്നുണ്ടെങ്കിൽ തുക കുറയ്ക്കാൻ ശ്രദ്ധിക്കണം
ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.
പണം അയയ്‌ക്കുന്ന വ്യക്തി ബാങ്ക് അക്കൗണ്ട് ഗൂഗിൾ പേയുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
ഗൂഗിൾ പേ ആപ്പ് അപ്ഡേറ്റ് ചെയ്യുക
പണമയക്കേണ്ട ഫോൺ നമ്പർ ശരിയാണോയെന്ന് പരിശോധിക്കുക.
പ്രതിദിന ഇടപാട് പരിധി കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.

Facebook Comments Box
error: Content is protected !!