കോമണ്‍ വെല്‍ത്ത് താരങ്ങള്‍ക്ക് ജോലി, പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബുബക്കര്‍, എം ശ്രീശങ്കര്‍, പി ആര്‍ ശ്രീജേഷ്, ട്രെസ്സ ജോളി, ചെസ്സ് ഒളിമ്പ്യാഡില്‍ മെഡല്‍ ജേതാവായ നിഹാല്‍ സരിന്‍ എന്നിവര്‍ക്ക് 10 ലക്ഷം രൂപ വീതവും അനുവദിക്കും.

നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായെങ്കിലും ചെസ് ഒളിമ്പ്യാഡില്‍ ശ്രദ്ധേയ പങ്കാളിത്തം കാഴ്ചവച്ച എസ് എല്‍ നാരായണന് 5 ലക്ഷം രൂപയും പാരിതോഷികമായി അനുവദിക്കാന്‍ തീരുമാനിച്ചു.

എല്‍ദോസ് പോള്‍, അബ്ദുള അബൂബക്കര്‍, എം ശ്രീശങ്കര്‍, ട്രെസ്സ ജോളി എന്നിവര്‍ക്ക് സ്‌പോര്‍ട്ട്‌സ് ക്വാട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളില്‍ നിന്ന് നാല് ഒഴിവുകള്‍ നീക്കി വെച്ച് നിയമനം നല്‍കാനും തീരുമാനിച്ചു.

Facebook Comments Box
error: Content is protected !!