ഹിജാബ് നിരോധനം വര്‍ഗീയ ഭിന്നിപ്പിന് വേണ്ടി; ആര്‍എസ്എസ് മുസ്ലിം വിഭാഗത്തെപ്പറ്റി ഭീതിപരത്തുന്നുവെന്ന് മുഖ്യമന്ത്രി

ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകയില്‍. ചരിത്രത്തെ ഞെരിച്ചു കൊല്ലാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും ഹിജാബ് നിരോധനം വര്‍ഗീയ ഭിന്നിപ്പ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബാഗേപ്പള്ളിയില്‍ നടന്ന സിപിഎം റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് മുസ്‌ലിം വിഭാഗത്തെപ്പറ്റി ഭീതി പരത്താന്‍ ശ്രമിക്കുന്നു. ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്‍മാരാണെന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. ഇത്തരം നേട്ടത്തിനായി ഭീതിതമായ അന്തരീക്ഷം രാജ്യത്തൊട്ടാകെ സൃഷ്ടിക്കാനാണ് ആര്‍എസ്എസ്.ശ്രമം.-അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്റെ നീക്കങ്ങള്‍ക്ക് ഗുണകരമാകുന്നു. മതവര്‍ഗീയ ശക്തികള്‍ ദേശീയതയുടെ മുഖംമൂടി അണിയാന്‍ ശ്രമിക്കുന്നതായും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Facebook Comments Box
error: Content is protected !!