ഗുജറാത്തിന് പിന്നാലെ മുംബൈയിലും കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ഇ സ്ഥിരീകരിച്ചു

ഗുജറാത്തിന് പിന്നാലെ മുംബൈയിലും കോവിഡിന്റെ പുതിയ ഉപവകഭേദമായ എക്‌സ്ഇ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് മുംബൈയിലും രോഗബാധ കണ്ടെത്തിയത്.

ഗുജറാത്തില്‍ വഡോദരയിലേക്ക് യാത്ര ചെയ്ത 67കാരനായ മുംബൈ നിവാസിക്കാണ് എക്‌സഇ വകഭേദം കണ്ടെത്തിയത്. മാര്‍ച്ച് 12നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അധികൃതരെ അറിയിക്കാതെ തൊട്ടടുത്ത ദിവസം തന്നെ ഇയാള്‍ മുംബൈയിലേക്ക് തിരിച്ചുപോയി. പിന്നീടാണ് ഇയാള്‍ക്ക് എക്‌സ്ഇ വകഭേദമാണ് ബാധിച്ചതെന്ന് തിരിച്ചറിഞ്ഞത്.മുംബൈയില്‍ താമസിക്കുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീനോം സീക്വന്‍സിങ്ങിലൂടെയാണ് എക്‌സ്ഇ വകഭേദത്തെ തിരിച്ചറിഞ്ഞത്. നേരത്തെ മഹാരാഷ്ട്രയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ വനിതയ്ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട് വന്നത്. രോഗിയുടെ സാംപിളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ എക്‌സ്.ഇ വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യന്‍ സാര്‍സ് കോവിഡ് 2 ജീനോമിക് കണ്‍സോഷ്യം വ്യക്തമാക്കിയിരുന്നു.

Facebook Comments Box
error: Content is protected !!