തലച്ചോറില്‍ ചിപ്പ്; രോഗങ്ങളെ ഇല്ലാതാക്കുമെന്ന് എലോൺ മസ്ക്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ന്യൂറലിങ്ക്. ഏറ്റവും നൂതനമായ ടെക്നോളജി എന്നാണ് മസ്ക് ഇതിനെക്കുറിച്ച് പറയുന്നത്. 2018 മുതല്‍ കൃത്യമായ ഇടവേളകളില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട് ഈ കമ്പനി. ഇപ്പോള്‍ കുറച്ച് മാസങ്ങളായി ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഒന്നും വന്നിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ പുതിയ അവകാശവാദവുമായി മസ്ക് എത്തുമ്പോള്‍ വീണ്ടും ന്യൂറലിങ്ക് ചര്‍ച്ചയാകുകയാണ്. കംപ്യൂട്ടറിനും തലച്ചോറിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂറോപ്രോസ്‌തെറ്റിക് ഉപകരണം കണ്ടെത്തിയെന്നാണ് മസ്ക് പറയുന്നത്. ഒപ്പം ഈ ചിപ് അഞ്ചുവര്‍ഷത്തിനകം ടിനിറ്റസ് ഭേദമാക്കാന്‍ സഹായിക്കുമെന്നാണ് മസ്‌ക് ട്വീറ്റു ചെയ്തിരിക്കുന്നത്.

പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ് എന്ന തുടര്‍ച്ചയായി ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന രോഗാവസ്ഥ ഭേദമാക്കാന്‍ സാധിക്കും എന്നാണ് മസ്ക് അവകാശപ്പെടുന്നത്. ഭാവിയില്‍ മസ്കിന്‍റെ ന്യൂറോ പരീക്ഷണങ്ങള്‍ സങ്കീര്‍ണ്ണമായ രോഗങ്ങളെ ഭേദമാക്കുന്ന രീതിയിലേക്ക് വളരും എന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതികരിക്കുന്നത്.

Facebook Comments Box
error: Content is protected !!