ഐടിആർ റീഫണ്ട് എങ്ങനെ ചെയ്യാം: ആദായ നികുതി നിയമങ്ങൾ അറിഞ്ഞിരിക്കുക

ആദായനികുതി റിട്ടേൺ (Income Tax Return) ഇ-വെരിഫിക്കേഷൻ അല്ലെങ്കിൽ ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള സമയപരിധി 30 ദിവസമായി കുറച്ചു. നികുതിദായകർ റിട്ടേൺ ഫയൽ ചെയ്തതിന് ശേഷം ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള സമയ പരിധി 120 ദിവസം വരെയായിരുന്നു. ഓഗസ്റ്റ് 1 മുതൽ ഇതിൽ മാറ്റം വരുത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. 2022 ജൂലൈ 31-ന് ശേഷം ആദായനികുതി റിട്ടേൺ ഫയൽ ചെയ്ത ഒരാൾക്ക് 2022 ഏപ്രിൽ 1 മുതൽ റീഫണ്ടിന് പലിശ ലഭിക്കില്ല.

നികുതി ആടിച്ചതിന് ശേഷം ആദായ നികുതി വകുപ്പിന്റെ നികുതി നിർണയത്തിന് ശേഷം ഒരു വ്യക്തി അടച്ച തുകയും നികുതിയും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ അതായത് അടയ്‌ക്കേണ്ട നികുതിയേക്കാൾ കൂടുതൽ തുകയാണ് നികുതി ഇനത്തിൽ നൽകിയിട്ടുള്ളത് എന്നുണ്ടെങ്കിൽ ആദായനികുതി വകുപ്പ് പണം നികുതിദായകന് തിരികെ നൽകും. ഇങ്ങനെ നികുതിദായകന് ആദായ നികുതി വകുപ്പ് തിരികെ നൽകുന്ന തുക ആദായ നികുതി റീഫണ്ട് എന്നാണ് അറിയപ്പെടുന്നത്.

തൊഴിലുടമ ഒരു ജീവനക്കാരനിൽ നിന്ന് അമിതമായ ടിഡിഎസ് ഈടാക്കുമ്പോഴോ, ബാങ്ക് എഫ്ഡികളിൽ നിന്നോ ബോണ്ടുകളിൽ നിന്നോ ഒരാളുടെ പലിശ വരുമാനത്തിൽ അധിക ടിഡിഎസ് ഈടാക്കുമ്പോഴോ അല്ലെങ്കിൽ മുൻകൂർ നികുതി അധികമായി അടയ്ക്കുമ്പോഴോ ഒരു നികുതിദായകന് ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്യാം. ആദായനികുതി റിട്ടേൺ റീഫണ്ടിന്റെ പലിശ പ്രതിമാസ നിരക്കിൽ ഈടാക്കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 234 ഡി പ്രകാരം 0.50 ശതമാനം ഈടാക്കാം.

Facebook Comments Box
error: Content is protected !!