സംസ്ഥാനത്ത് 1,278 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കോവി‍ഡ് രോ​ഗികൾ. തുടർച്ചയായി മൂന്നാം ദിവസമാണ് കോവിഡ് കേസുകൾ ആയിരത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ന് 1,278 പേർക്കാണ് രോ​ഗം. ഏറ്റവും കൂടുതൽ രോ​ഗികൾ എറണാകുളം ജില്ലയിലാണ്. 407 കേസുകളാണ് ഇന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ മരിച്ചു. അതേസമയം ഇന്നലത്തെ അപേക്ഷിച്ച് രോ​ഗികളുടെ എണ്ണത്തിൽ ഇന്ന് നേരിയ കുറവുണ്ട്.

Facebook Comments Box
error: Content is protected !!