സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,080 രൂപയായി. ഗ്രാമിന് പത്തുരൂപ വര്‍ധിച്ചു. 4760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു സ്വര്‍ണവില. 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ സ്വര്‍ണവില എത്തി. 36,880 രൂപയായിരുന്നു അന്ന് സ്വര്‍ണ വില.

25ന് സ്വര്‍ണവില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. 38,320 രൂപയായാണ് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ കാര്യമായ മുന്നേറ്റമോ താഴ്ചയോ സ്വര്‍ണവിലയില്‍ ദൃശ്യമായില്ല.

Facebook Comments Box
error: Content is protected !!