നടൻ കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ കൈക്ക് പരുക്ക്

നടൻ കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ കൈക്ക് പരുക്ക്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനിടെയാണ് താത്തിന് പരുക്കേറ്റത്. ആം സ്ലിങ് ബാൻഡേജ് ധരിച്ചു നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്‍ത ‘പരുക്ക്’ എന്ന അടിക്കുറിപ്പിലാണ് ചിത്രം. ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തതായും ചാക്കോച്ചൻ വ്യക്തമാക്കി. കയ്യിലിരിപ്പ്, കയ്യിൽ പരുക്ക് തുടങ്ങിയ രസികൻ ഹാഷ്ടാ​ഗും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. നിരവധി പേരാണ് കുഞ്ചാക്കോ ബോബന് രോ​ഗമുക്തി ആശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

നടനും കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തുമായ രമേഷ് പിഷാരടി രസികൻ കമന്റുമായാണ് എത്തിയത്. ഇന് പല്ലു മുറിയെ തിന്നാം എന്നായിരുന്നു താരത്തിന്റെ കമന്റ്. നവ്യാ നായൻ, മുന്ന, ജിസ് ജോയ് തുടങ്ങിയ നിരവധി പേരും കമന്റുകളുമായി എത്തി.

Facebook Comments Box
error: Content is protected !!