മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം പുഴുവിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘പുഴു’ ഒടിടി റിലീസായിരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ഒരു പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പാര്‍വതിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നുള്ള പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങി.

ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം സോണി ലിവിലൂടെയാണ് സ്‌ട്രീമിംഗ്‌ ആരംഭിക്കുക. എന്നാല്‍ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടില്ല. ദുല്‍ഖര്‍ ചിത്രം സല്യൂട്ടും സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

Facebook Comments Box
error: Content is protected !!