പുതിയ മൂന്ന് കാറുകള്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി; നിരത്തിൽ ആധിപത്യം ഉറപ്പിക്കാന്‍ പരിഷ്‌കരിച്ച പതിപ്പുകള്‍

ആറുമാസത്തിനുള്ളില്‍ 3 പുതിയ കാറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ജനകീയ ബ്രാന്‍ഡായ ആള്‍ട്ടോയുടെ പുതിയ തലമുറ കാറാണ് ഇതില്‍ ഒന്ന്. ഗ്രാന്‍ഡ് വിറ്റാര, വൈ റ്റി ബി എസ് യുവി എന്നിവയാണ് മാരുതി ഈ വര്‍ഷം വിപണിയില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന മറ്റു രണ്ടു മോഡലുകള്‍.

ആള്‍ട്ടോ കെ ടെന്‍ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇറക്കാന്‍ പോകുന്നത്. 1.01 ലിറ്റര്‍ കെ ടെന്‍ സി പെട്രോള്‍ എന്‍ജിനിലാണ് ഇത് ഓടുക. 89 എന്‍എം ആണ് പരമാവധി ടോര്‍ക്യു. പരിഷ്‌കരിച്ച ക്യാബിന്‍, പുതിയ ഫീച്ചറുകള്‍ എന്നിവ കെ ടെനിന്റെ പുതിയ മോഡലിന് കൂടുതല്‍ ആകര്‍ഷണം നല്‍കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മാരുതിയുടെ മറ്റു മോഡലുകളില്‍ ഉപയോഗിക്കുന്ന ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമാണ് ഇതിന്റെയും അടിസ്ഥാനം.

ഇടത്തരം എസ് യുവികളില്‍ ശക്തമായ മത്സരത്തിന് ഒരുങ്ങിയാണ് ഗ്രാന്‍ഡ് വിറ്റാര മാരുതി അവതരിപ്പിച്ചത്. മറ്റു ഇടത്തരം എസ് യുവികളായ കിയ സെല്‍റ്റോസ്, ഫോക്‌സ് വാഗണ്‍ ടൈഗണ്‍, സ്‌കോഡ കുഷാഖ് തുടങ്ങിയവയുടെ നിരയിലേക്കാണ് ഇത് വരുന്നത്. 1.5ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് കെ 15സി, 1.5ലിറ്റര്‍ കരുത്തുറ്റ ഹൈബ്രിഡ് മോഡല്‍ എന്നിങ്ങനെ രണ്ടു എന്‍ജിന്‍ ഓപ്ഷനുകളാണ് കമ്പനി മുന്നോട്ടുവെയ്ക്കുന്നത്. ഇതിനെല്ലാം പുറമേ അത്യാധുനിക സൗകര്യങ്ങളാണ് വാഹനത്തില്‍ ഉണ്ടാവുക. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍, പനോരമിക് സണ്‍റൂഫ് തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തില്‍ ഉണ്ടാവും.

2022 അവസാനത്തോടെയോ 2023 തുടക്കത്തിലോ വൈ ടി ബി എസ് യുവി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബലേനോയുടെ പരിഷ്‌കരിച്ച പതിപ്പാണ് അവതരിപ്പിക്കുക. വാഹനത്തിന് കരുത്തുപകരാന്‍ പവര്‍ട്രെയിന്‍ ഓപ്ഷനോട് കൂടിയാണ് വാഹനം അവതരിപ്പിക്കുക. നിസാന്‍ മാഗ്‌നൈറ്റ്, റെനോ കിഗര്‍, ടാറ്റ പഞ്ച്, മാരുതി സുസുക്കി ബ്രെസ്സ, കിയ സോനെറ്റ് എന്നി എസ് യുവി മോഡലുകളോടാണ് ഇത് മത്സരിക്കുക.

Facebook Comments Box
error: Content is protected !!