പൂച്ചയുടെ തലയിൽ തലചേർത്ത് മോഹൻലാൽ; വൈറലായി ചിത്രം

വളർത്തുമൃ​ഗങ്ങൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. പൂച്ചകളും പട്ടികളുമായി നിരവധി വളർത്തുമൃ​ഗങ്ങൾ താരത്തിനുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാ​ഗമായാണ് വളർത്തുമൃ​ഗങ്ങളെ കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് മോഹൻലാലിന്റെ പുതിയ ചിത്രമാണ്.

പൂച്ചയ്ക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തു മൃ​ഗത്തിന്റെ തലയിൽ തലചേർത്തു നിൽക്കുന്ന മോഹൻലിനെയാണ് ചിത്രത്തിൽ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം.

നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. സിംഹവും പൂച്ചയും ഒറ്റ ഫ്രെയിമിൽ എന്നാണ് ഒരു ആരാധകൻ കുറിച്ചത്. സമ്മർ ഇൻ ബത്‌ലഹേമിലെ പൂച്ചയാണോ എന്നായിരുന്നു ഒരാളുടെ കമന്റ്. പൂച്ച പോലും ലാലേട്ടന്റെ മുന്നിൽ വിനീതനാണ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

അടുത്തിടെയാണ് മോഹൻലാലിന് വളർത്തു മൃ​ഗങ്ങളുടെ ബന്ധം തുറന്നു പറഞ്ഞുകൊണ്ടുള്ള വിഡിയോ പുറത്തുവന്നത്. ‘മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം’ എന്നു പേരിട്ട വിഡിയോയിൽ സുരേഷ് ബാബു വരച്ച ഒരു ചിത്രത്തെക്കുറിച്ചാണ് പറയുന്നത്. താരത്തിന്റെ കുടുംബത്തിനൊപ്പം വളർത്തുമൃ​ഗങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ചിത്രം.

Facebook Comments Box
error: Content is protected !!