ഇന്ത്യയിലെ എംഎസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്ക് : ശില്‍പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള (എംഎസ്എംഇ) ആഗോള ദിനത്തോടനുബന്ധിച്ച് വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയും(ഡബ്ലിയുആര്‍ഐഐ )ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റൈനബിള്‍ കമ്യൂണിറ്റീസും (ഐഎസ്സി) ചേര്‍ന്ന് ഇന്ത്യയിലെ എസ്എംഇകള്‍ ക്ലീന്‍ എനര്‍ജിയിലേക്കു മാറുന്നതിനെകുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു. സമ്പദ്ഘടനയ്ക്കും സുസ്ഥിരവികസനത്തിനും വേണ്ടി ഈമേഖല നല്‍കുന്ന നിര്‍ണായക സംഭാവനകളെകുറിച്ച പൊതുജന അവബോധം വളര്‍ത്താനാണ് ആഗോളതലത്തില്‍ ഈദിനം ആചരിക്കുന്നത്.

ചെറുകിട ബിസിനസുകള്‍ ക്ലീന്‍എനര്‍ജിയിലേക്കു മാറുന്നതിന് സഹായകരമായ സാങ്കേതികവിദ്യയും സാമ്പത്തികപിന്തുണയും ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് ഏകദിനശില്‍പശാലയോടനുബന്ധിച്ച് ഒരുവിദഗ്ധപാനല്‍ചര്‍ച്ചയും സംഘടിപ്പിക്കുകയുണ്ടായി. തൊഴിലവരസങ്ങളും വരുമാനമാര്‍ഗങ്ങളും സംബന്ധിച്ച പുതിയമേഖലകള്‍ തുറന്നുനല്‍കുന്ന ഈമാറ്റത്തിന് ്എങ്ങനെതുടക്കം കുറിക്കാം എന്ന് ഇവിടെ ചര്‍ച്ചനടത്തി.

മുഖ്യപ്രഭാഷണംനടത്തികൊണ്ട് ഉയര്‍ന്ന വൈദഗ്ധ്യമുള്ളതും ഊര്‍ജത്തിന്റെ ശുദ്ധമായ രൂപങ്ങളിലേക്ക് മാറുന്നതിന് ഏറ്റവും കുറഞ്ഞ നിക്ഷേപം ആവശ്യമുള്ളതുമായ ഇന്ത്യയുടെ എംഎസ്എം ഇമേഖലയെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സഡയറക്ടര്‍ ജനറല്‍ അഭയ് ബക്രെ പ്രശംസിച്ചു. തങ്ങളെ സംബന്ധിച്ചിടത്തോളം, എംഎസ്എം ഇമേഖലയ്ക്കാണ് മംുന്‍ഗണന, എസ്എംഇ മേഖലയ്ക്കായി തങ്ങള്‍ ചെയ്യുന്നതെന്തും ശുദ്ധമായ ഊര്‍ജത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ രൂപപ്പെടുത്തുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശാലമായ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ ചെറുകിട ബിസിനസിനായി സാങ്കേതിക വിദ്യയും സാമ്പത്തികപിന്തുണയും ലഭ്യമാണെന്ന് സാങ്കേതികവിദ്യാപാനലിന്റെ മോഡറേറ്ററായ ഐഎസ്സി ഇന്ത്യ കണ്‍ട്രിഡയറക്ടര്‍ വിവേക്ആധിയ പറഞ്ഞു. എന്നാല്‍ എംഎസ്എംഇ മേഖലയിലെ വിവധ വിഭാഗങ്ങള്‍ക്ക് പ്രത്യേകം അനുസൃതമായരീതിയില്‍ ഇവ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി കേന്ദ്രസര്‍ക്കാരിന്റെ ടെക്നോളജി ഇന്‍ഫര്‍മേഷന്‍ അസസ്സ്മെന്റ് ഫോര്‍ കാസ്റ്റിങ്കൗണ്‍സിലുമായി(ടിഐഎഫ്എസി) ചേര്‍ന്നുകൊണ്ട് ഡബ്ലിയുആര്‍ഐ ഇന്ത്യയും ഐഎസ്സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ ഇന്നവേറ്റീവ് ക്ലീന്‍എനര്‍ജിടെക്നോളജി പ്ലാറ്റ്ഫോമിന്റെ(ഐ-സെറ്റ്)അവതരണവും ശില്‍പശാലയോട ്അനുബന്ധിച്ചുനടത്തി. ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലകളില്‍ അവയ്ക്കു അനുയോജ്യമായ ഹരിതോര്‍ജ്ജം ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചെറുകിട ബിസിനസുകള്‍ക്ക് ഓരോമേഖലയിലും നേരിടേണ്ടിവരുന്ന വ്യത്യസ്തമായവെല്ലുവിളികള്‍ തിരിച്ചറിയുന്നതിനും സംസ്ഥാന, ദേശീയതലങ്ങള്‍ക്കും അപ്പുറം അവയ്ക്ക് പരിഹാരം നിര്‍ദേശിക്കുവാനും ഈപ്ലാറ്റ്ഫോമിലൂടെ സാധ്യമാവുമെന്നാണ് ഉദ്ദേശിക്കുന്നുണ്ട്.

വ്യത്യസ്ത ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചുകൊണ് ര്യത്ത് ആരംഭിക്കുന്ന ഐ-സെറ്റ് പ്രത്യേക ക്ലസ്റ്ററുകളില്‍ സംരംഭകര്‍ പരീക്ഷിക്കുന്ന സംവിധാനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഇതിനുതുടക്കം കുറിച്ചുകൊണ്ട് തമിഴ്നാട്ടിലെ തിരുപൂരില്‍ അവിടെയുള്ള ടെക്സ്റ്റൈല്‍ ക്ലസ്റ്ററില്‍ ആവശ്യമായ സംവിധാനങ്ങളും കേരളത്തിലെ കൊച്ചിയില്‍ സ്ഥലപരിമിതിനേരിടുന്ന ഭക്ഷ്യസംസ്‌ക്കരണ, സീഫുഡ് ക്ലസ്റ്ററുകള്‍ക്ക് ആവശ്യമായ സംവിധാനങ്ങളും പരിഗണിക്കും. മറ്റു രണ്് റോഡ്ഷോകള്‍ ഗുജറാത്തിലെ അഹമ്മദാബാദിലും ഹരിയാനയിലെ കര്‍ണാലിലുമായിരിക്കും. കെമിക്കലുകളുമായും ഡൈക്ലസ്റ്ററുകളുമായും ബന്ധപ്പെട്ടും മരവും അതിന്റെ ഉപോല്‍പന്നങ്ങളുമായും ബന്ധപ്പെട്ടുമുഉള്ള പരിഹാരങ്ങളാവും ഇവിടങ്ങളില്‍ പരിഗണിക്കുക.

ഐ-സിഇടിയുടെ ടെക്നോളജി റോഡ്ഷോയിലെ വിജയിയായി ടെയ്ലര്‍മേഡ് റിന്യൂവബിള്‍ പ്രൈവറ്റ് ലിമിറ്റഡിനെ (ടിആര്‍എല്‍)തിരഞ്ഞെടുത്തു.ഊര്‍ജ്ജ ഉപഭോഗം ഗണ്യമായി കുറച്ചുകൊണ്ട് സീറോം മാലിന്യ ഡിസ്ചാര്‍ജ് മാനുഫാക്ചറിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സാങ്കേതികവിദ്യയായ ടിആര്‍എല്‍ റെയിന്‍ ആണ് ടിആര്‍എല്‍പ്രദര്‍ശിപ്പിച്ചത്. ഭക്ഷണം, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളിലുടനീളം മാലിന്യങ്ങളും ഹരിതഗൃഹവാതകങ്ങളും കുറയ്ക്കുന്നതിന് ഇതുസഹായിക്കും. കമ്പനിയെ പ്രതിനിധീകരിച്ച് ടിആര്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ധര്‍മേന്ദ്രഗോര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

പ്രവര്‍ത്തനക്ഷമതയും ഉല്‍പ്പാദന ക്ഷമതയ്ക്കും പുറമെ ക്ലീന്‍ടെക്നോളജിയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടുന്നതിനും ഐ-സെറ്റ ്പിന്തുണനല്‍കും. താല്‍പര്യമുള്ള നിക്ഷേപകര്‍, ഉപഭോക്താക്കള്‍, പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്നുകൊണ്ടാവും ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക.

മാക്അര്‍തര്‍ഫൗണ്ടേഷന്‍ഇന്ത്യാഓഫിസ്ഡെപ്യൂട്ടിഡയറക്ടര്‍ജര്‍ണയില്‍സിങ്,ഡബ്ലിയുആര്‍ഐഇന്ത്യസിഇഒഡോ.ഒപിഅഗര്‍വാള്‍തുടങ്ങിയവര്‍ശില്‍പശാലയില്‍പങ്കെടുത്തു.

Facebook Comments Box
error: Content is protected !!