മൂവാറ്റുപുഴ ജപ്തി നടപടി : കേരള ബാങ്കുമായി ബന്ധമില്ലെന്ന് അധികൃതർ

മൂവാറ്റുപുഴ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് നടത്തിയ ജപ്തി നടപടിയുമായി ബന്ധപ്പെട്ട് കേരള ബാങ്കിന്റെ പേര് അനാവശ്യമായി ചില കേന്ദ്രങ്ങളിൽ നിന്നും, ചില മാധ്യമങ്ങളിലും വലിച്ചിഴയ്ക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുവാറ്റുപുഴ നടന്ന ജപ്തി നടപടിയുമായി കേരള ബാങ്കിന് യാതൊരു ബന്ധവുമില്ല.

RBI നിഷ്കർഷിച്ചിട്ടുള്ള Restructuring scheme ബാങ്ക് നടപ്പാക്കുന്നതിനു പുറമെ
കുടിശ്ശികക്കാരുടെ ധനസ്ഥിതിയും, വരുമാനവും പരിശോധിച്ച് അർഹമായവർക്ക് ആകർഷകമായ ഒരു ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും സർക്കാർ അംഗീകാരത്തോടെ കേരള ബാങ്ക് നടപ്പാക്കി വരുന്നുണ്ട്. ബാങ്ക് പ്രസിഡന്റിന്റെയും, ഡയറക്ടർ ബോർഡ്‌അംഗങ്ങളുടെയും ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ കേരള ബാങ്ക് ജീവനക്കാർ നിർധനരും, നിരാലംബരും, ഗുരുതര രോഗം മൂലം വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്തവരുമായ മുപ്പതിലധികം കുടിശ്ശികക്കാരുടെ വായ്പ തിരിച്ചടച്ച് അവരുടെ പ്രമാണവും, മറ്റു രേഖകളും തിരികെ ഏൽപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Facebook Comments Box
error: Content is protected !!