ഹർത്താലിലും റിലീസ് മുടക്കാതെ ‘ചട്ടമ്പി’; നാളെ തന്നെ തിയറ്ററിൽ എത്തും

ഹർത്താലിലും റിലീസ് മുടക്കാതെ ശ്രീനാഥ് ഭാസി ചിത്രം ചട്ടമ്പി. കേരളത്തിൽ ‌പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാൽ സിനിമ നാളെത്തന്നെ തിയറ്ററുകളിൽ എത്തുമെന്ന് അണിയറക്കാർ അറിയിച്ചു. അതേസമയം ചിത്രത്തിൻറെ ആദ്യ പ്രദർശനം നടക്കുക വൈകിട്ട് ആറ് മണിക്കായിരിക്കും.

1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. കറിയ ജോർജ് ആയി ശ്രീനാഥ് ഭാസിയും ജോൺ മുട്ടാറ്റിൽ ആയി ചെമ്പൻ വിനോദുമാണ് എത്തുന്നത്. മൈഥിലി ആണ് നായിക. ജോസ് രാജി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, ചിലംബൻ, ആസിഫ് യോഗി, ജോജി, ബിസൽ, റീനു റോയ്, സജിൻ പുലക്കൻ, ഉമ, ജി കെ പന്നൻകുഴി, ഷൈനി ടി രാജൻ, ഷെറിൻ കാതറിൻ, അൻസൽ ബെൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി ആണ് നിർമാണം. സംവിധായകൻ ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൻറെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്.

Facebook Comments Box
error: Content is protected !!