വിദ്വേഷ മുദ്രാവാക്യം വിളിയിൽ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ അറസ്റ്റിൽ

വിദ്വേഷ മുദ്രാവാക്യം വിളി കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റിൽ. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ പിഎച്ച് നാസർ ആണ് അറസ്റ്റിലായത്.

ആലപ്പുഴയിൽ നടന്ന പിഎഫ്ഐ പ്രകടനത്തിൻ്റെ സംഘാടകൻ എന്ന നിലയിലാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി.

ഇതോടെ മുദ്രാവാക്യം വിളി കേസിൽ അറസ്റ്റിലായവരുടെ എണ്ണം 29 ആയി. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരൻ്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളും നേരത്തെ അറസ്റ്റിലായിരുന്നു.

Facebook Comments Box
error: Content is protected !!