ഭാരത് ജോഡോ യാത്ര സമാധാനപരമെന്ന് സര്‍ക്കാര്‍; ഹര്‍ജി ഹൈക്കോടതി തളളി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നു എന്നാരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി തളളി. ആരോപണം തെളിയിക്കാന്‍ തക്കതായ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ഹര്‍ജി തള്ളിയത്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട്അഡ്വ. കെ വിജയനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. യാത്ര സമാധാനപരമായാണ് കടന്നു പോകുന്നതതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ കേസുകള്‍ എടുത്തതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

യാത്രയ്ക്കു വേണ്ടി ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്തരുത്. ജാഥ ഒരു വശത്തു കൂടി പോകുമ്പോള്‍, റോഡിന്റെ എതിര്‍വശത്ത് ഗതാഗതത്തിന് തുറന്നു കൊടുക്കണം. സുരക്ഷയ്ക്കായുള്ള പൊലീസുകാരുടെ ചെലവ് സംഘാടകരില്‍ നിന്നും ഈടാക്കണം. രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ ഭാരത് ജോഡോ യാത്രയ്ക്കു ലഭിച്ച അനുമതി ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി പരാതിക്കാരനോടു നിര്‍ദേശിച്ചിരുന്നു.

Facebook Comments Box
error: Content is protected !!