‘പൊന്നിയിൻ സെൽവൻ 2’ ട്രെയ്‌ലർ പുറത്ത്

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പൊന്നിയിൻ സെൽവൻ 2’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 3.26 മിനിട്ട് ദെെർഘ്യമുള്ളതാണ് ട്രെയ്‌ലർ. ആദ്യ ഭാഗം കണ്ടവരുടെ ആകാംക്ഷയെ വർദ്ധിപ്പിക്കുന്ന തരത്തിലാണ് രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ.

വിഖ്യാത എഴുത്തുകാരൻ കൽക്കി കൃഷ്‌ണമൂർത്തിയുടെ പ്രശസ്‌തമായ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രം ഒരുക്കിയത്. കഴിഞ്ഞ വർഷമാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ഇതിന്റെ തുടർച്ചയാണ് പി എസ് 2 എത്തുന്നത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആന്റണി, റിയാസ് ഖാൻ , ലാൽ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി എസ് 2 ഏപ്രിൽ 28നാണ് റീലിസ് ചെയ്യുന്നത്.

Facebook Comments Box
error: Content is protected !!