ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ല

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റം വരുതാതെ കേന്ദ്രസര്‍ക്കാര്‍. സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സമ്പാദ്യ പദ്ധതി തുടങ്ങിയവയുടെ നിലവിലെ പലിശനിരക്ക് തുടരും. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തിലാണ് കേന്ദ്രം എത്തിച്ചേര്‍ന്നത്.

പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ബാങ്കുകള്‍ വായ്പാനിരക്കും നിക്ഷേപനിരക്കും ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ലഘുസമ്പാദ്യ പദ്ധതികളുടെ നിരക്ക് കൂട്ടുമെന്നായിരുന്നു പൊതുവെ ഉണ്ടായിരുന്ന പ്രതീക്ഷ. ഇതില്‍ നിന്ന് വ്യത്യസ്തമായി നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടത്. തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് പലിശനിരക്ക് അതേപോലെ തുടരുന്നത്.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര എന്നിവയ്ക്ക് യഥാക്രമം 6.8, 6.9 ശതമാനമാണ് പലിശ. പിപിഎഫ്, സുകന്യ സമൃദ്ധി, മുതിര്‍ന്നവര്‍ക്കുള്ള സമ്പാദ്യ പദ്ധതി എന്നിവയ്ക്ക് യഥാക്രമം 7.1, 7.6, 7.4 ശതമാനം എന്നിങ്ങനെയാണ് പലിശ നല്‍കുന്നത്.

Facebook Comments Box
error: Content is protected !!