ഒക്ടോബര്‍ ഒന്നുമുതല്‍ ഫോക്‌സ്വാഗണ്‍ കാറുകളുടെ വില വര്‍ധിക്കും

പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ ഇന്ത്യയില്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ കാറുകളുടെ വിലയില്‍ രണ്ടുശതമാനത്തിന്റെ വരെ വര്‍ധന വരുത്തുമെന്ന് കമ്പനി അറിയിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും കമ്പനി അറിയിച്ചു. വിര്‍റ്റസ്, ടൈഗണ്‍, ടിഗുവാന്‍ എന്നി ഫോക്‌സ് വാഗണ്‍ മോഡലുകള്‍ക്കെല്ലാം വില ഉയരും.

ഒക്ടോബര്‍ ഒന്നുമുതല്‍ വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു. രണ്ടുശതമാനം വരെയാണ് വര്‍ധന ഉണ്ടാവുക. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ പ്രേരണയായതെന്നും കമ്പനി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

Facebook Comments Box
error: Content is protected !!