പത്താൻ സിനിമ വിവാദത്തിൽ കലാകാരനെന്ന നിലയിൽ വലിയ ദു:ഖമുണ്ട്; പൃഥ്വിരാജ്

പത്താൻ സിനിമ വിവാദത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. വിവാദത്തിൽ കലാകാരൻ എന്ന നിലയിൽ വലിയ ദു:ഖമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ഐ എഫ് എഫ് കെ വേദിയിലെ രഞ്ജിത്തിന്റെ പരാമർശത്തെ പറ്റി തനിക്ക് അറിവില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതിനെപ്പറ്റി കൂടുതൽ സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല.

പത്താൻ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചിരിക്കുകയാണ് ബിജെപി. മധ്യപ്രദേശിലെ ബിജെപി എംഎൽഎ നാരായൺ ത്രിപാഠിയാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ചത്. മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമം തടയണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

‌‌പ്രതിഷേധങ്ങൾക്കിടെ പത്താൻ സിനിമക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്ജയ് തിവാരിയുടെ പരാതി പ്രകാരമാണ് എഫ്ഐആർ. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

Facebook Comments Box
error: Content is protected !!