പുതുതലമുറയിൽപ്പെട്ട അഭിനേതാക്കളുമായി പ്രിയദർശൻ്റെ ആദ്യ സംവിധാന സംരംഭം; നായകനായി ഷെയ്ൻ നിഗം

മരക്കാറിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ. സംവിധായകൻ പ്രിയദർശന്റെ പുതിയ സിനിമയിൽ ഷെയ്ൻ നിഗം ഷൈൻ ടോം ചാക്കോയും അർജുൻ അശോകനും എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.പ്രിയദർശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോർ ഫ്രെയിംസ് ആദ്യമായി നിർമാണം നിർവഹിക്കുന്ന ചിത്രമാണിത്. ഫോർ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറിൽ പ്രിയദർശൻ, എൻ എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സിനിമയിൽ സിദ്ദിഖ് ജോണി ആന്റണി മണിയൻപിള്ള രാജു അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.നായികക്ക് വേണ്ടി ഉള്ള കാസ്റ്റിംഗ് നടന്നു വരുന്നു. ചിത്രത്തിന്റെ ബാക്കി വിവരങ്ങൾ ഉടൻ തന്നെ വരും. ഈ മൂവിയുടെ തീരക്കഥ എഴുതുന്നതും സംവിധാനം ചെയ്യുന്നതും പ്രിയദർശൻ തന്നെ ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബറിൽ ആരംഭിക്കും. പുതുതലമുറയിൽപ്പെട്ട അഭിനേതാക്കളെ അണിനിരത്തി ആദ്യമായിട്ടാണ് പ്രിയദർശൻ ഒരു ചലച്ചിത്രം അണിയിച്ചുയൊരുക്കുന്നത്.

Facebook Comments Box
error: Content is protected !!