സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ബിശ്വനാഥ് സിൻഹ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. അവധിയിലായിരുന്ന തിരുവനന്തപുരം മുന്‍ കലക്ടര്‍ കെ വാസുകിയെ ലാൻഡ് റവന്യൂ കമ്മിഷണറായി നിമയിച്ചു. ദുരന്ത നിവാരണ കമ്മീഷണ‍ർ ചുമതലയും വാസുകിക്കാണ്.

ഡോ. കാർത്തികേയൻ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി ചുമതലയേല്‍ക്കും. കുടുംബശ്രീ എക്സി. ഡയറക്ടറായി ജാഫർ മാലിക്കും മിൽമ എംഡിയായി ആസിഫ് കെ യൂസഫും നിയമിതരാകും. രത്തൻ ഖേൽക്കറിനെ ടാക്സ്, എക്സൈസ് വകുപ്പ് സെക്രട്ടറിയായും നിയമിക്കും.

Facebook Comments Box
error: Content is protected !!