റീട്ടെയില്‍ ബിസിനസ് നല്‍കുന്നത് മികച്ച ഷോപ്പിങ് എക്‌സ്പീരീയന്‍സ്

1947ല്‍ കൊല്ലം പട്ടണത്തില്‍ ഫിലിപ്‌സ് റേഡിയോയുടെ വില്‍പനയ്ക്കായി തൂത്തുക്കുടിയില്‍ നിന്നുള്ള സഹോദരങ്ങളായ ഡി അരുണാചലവും ഡി തിലകരാജനും ഒരു കട ആരംഭിക്കുന്നു. ക്വയിലോണ്‍ റേഡിയോ സര്‍വീസ് എന്നു പേര് നല്‍കിയ ആ കട വളര്‍ന്ന് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച റീട്ടെയില്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ക്യൂആര്‍എസ് ആയിമാറിയത് പില്‍കാല ചരിത്രം. സ്വതന്ത്ര ഇന്ത്യയോളം പാരമ്പര്യമുള്ള ക്യൂആര്‍എസിന്റെ ജൈത്രയാത്ര ഇന്ത്യയിലെ റീട്ടെയില്‍ ബ്രാന്‍ഡുകളുടെ വിജയത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ്. റേഡിയോ വളരെ അപൂര്‍വമായിരുന്ന കാലത്ത് അതിനായി ഷോറൂം ആരംഭിച്ച ദീര്‍ഘദര്‍ശികളായ സഹോദരങ്ങളുടെ പിന്‍തലമുറയാണ് ഇന്ന് ക്യൂആര്‍എസിനെ നയിക്കുന്നത്. മൂന്നാതലമുറക്കാരനും ഡയറക്ടറുമായ അഭിമന്യു ഗണേഷ് ക്യൂആര്‍എസ് എന്ന ബ്രാന്‍ഡിന് പുതിയമുഖം നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ്. റീട്ടെയില്‍ ശ്യംഖലയുടെ നേതൃത്വത്തിലിരിക്കുമ്പോഴും ഇകൊമേഴ്‌സിനെ വളരെ പോസിറ്റീവായാണ് അദ്ദേഹം കാണുന്നത്. ഓണ്‍ലൈന്‍ വ്യാപാരം റീട്ടെയില്‍ ഷോപ്പുകള്‍ക്ക് തിരിച്ചടിയാകുമെന്ന വാദത്തിന് പ്രസക്തിയില്ലെന്നു അഭിമന്യു ഗണേഷ് വ്യക്തമാക്കുന്നു.

ഇകൊമേഴ്‌സും പ്രൊഡക്ട് നോളജും

കോവിഡിനു ശേഷം ഷോറൂമുകളില്‍ കുടുംബവുമായി നേരിട്ടെത്തി പര്‍ച്ചെയ്‌സ് നടത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. ഒരോ പ്രൊഡക്റ്റും നേരില്‍ കണ്ട് ഫീച്ചേഴ്‌സ് നോക്കി, സെയില്‍സ്മാനില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കി വാങ്ങുന്നതിനാണ് ഉപഭോക്താക്കള്‍ താല്‍പര്യപ്പെടുന്നത്. ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന പ്രൊഡക്ട് നോളജും അവെയര്‍നെസും ഒരു പ്രൊഡക്റ്റ് തെരഞ്ഞെടുക്കുന്നതില്‍ കസ്റ്റമേഴ്‌സിനെ സഹായിക്കുന്നുണ്ടെന്ന് അഭിമന്യു ഗണേഷ് പറയുന്നു. ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ഷോറൂമുകള്‍ സര്‍വീസ് പ്രോവൈഡേഴ്‌സ് കൂടിയാണ്. അതിനാല്‍ ഓരോ ഷോപ്പിങും കസ്റ്റമറിന് ഹാപ്പി എക്‌സ്പീരിയന്‍സ് ആക്കി മാറ്റാന്‍ ക്യൂആര്‍എസ് ശ്രദ്ധിക്കാറുണ്ട്.

ഇകൊമേഴ്‌സും ഡിസ്‌കൗണ്ടും

കസ്റ്റമര്‍ ഇകൊമേഴ്‌സ് തേടി പോകുന്നത് പലപ്പോഴും അവര്‍ വാഗ്ദാനം ചെയ്യുന്ന ഡിസകൗണ്ട് റേറ്റും കൂടി കണക്കിലെടുത്താണ്. ക്യൂആര്‍എസ് പോലുള്ള റീട്ടെയില്‍ ബ്രാന്‍ഡുകള്‍ ഉത്പന്നങ്ങള്‍ കസ്റ്റമറിലേക്ക് എത്തിക്കുന്നത് പരമാവധി ഡിസ്‌കൗണ്ട് നല്‍കികൊണ്ടാണ്. ആരോഗ്യകരമായ മത്സരം നിലനില്‍ക്കുന്ന മേഖലയാണ് റീട്ടെയില്‍ ബിസിനസ്. അതിനാല്‍ തന്നെ എറ്റവും കുറഞ്ഞ വിലയില്‍ ക്വാളിറ്റി പ്രൊഡക്റ്റ് ഉപഭോക്താക്കളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം ബിസിനസ് രംഗം കൂടുതല്‍ ഓര്‍ഗനൈസ്ഡ് ആയിമാറിയതായും അഭിമന്യു ഗണേഷ് പറയുന്നു.

റിട്ടെയിലിനും പൊട്ടന്‍ഷ്യല്‍

ഇകൊമേഴ്സിനോട് മത്സരാത്മകമായിത്തന്നെ റീട്ടെയില്‍ മേഖല സമീപിച്ചുകഴിഞ്ഞുവെന്ന് അടുത്തിടെ സംഭവിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ മനസിലാകും. റീട്ടെയില്‍ മാര്‍ക്കറ്റിനും ഇന്ത്യയില്‍ മികച്ച പൊട്ടന്‍ഷ്യലാണ് പ്രവചിക്കപ്പെടുന്നത്. റിട്ടെയില്‍ മേഖല സമീപ ഭാവിയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകും. കേരളത്തിലുടനീളം മുപ്പതിലധികം ഷോറൂമുകളാണ് ക്യൂആര്‍എസിന് ഉള്ളത്. ക്യൂആര്‍എസിന്റെ വെബ്‌സൈറ്റ് വഴിയും സെയില്‍സ് നടക്കുന്നുണ്ട്. മൂന്നു തലമുറകള്‍ പിന്നിട്ടതാണ് ക്യൂആര്‍എസിന്റെ റീട്ടെയില്‍ പാരമ്പര്യം. കുടുംബ ബിസിനസ് എന്ന നിലയില്‍ വളരെ ചെറിയ പ്രായത്തിലെ ക്യൂആര്‍എസിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അഭിമന്യു ഗണേഷ് കൂട്ടിച്ചേര്‍ക്കുന്നു.

Facebook Comments Box
error: Content is protected !!