ജൂനിയർ അഭിഭാഷകർക്ക് 3000 രൂപ സ്‌റ്റൈപ്പെൻഡ്

ജൂനിയർ അഭിഭാഷകർക്ക് 3000 രൂപ വീതം പ്രതിമാസ സ്‌റ്റൈപ്പെൻഡ് അനുവദിച്ച് സർക്കാർ ഉത്തരവായി. 30 വയസിൽ കൂടാത്ത, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള അഭിഭാഷകർക്കാണ് സ്‌റ്റൈപ്പെൻഡ് നൽകുക. ബാറിലെ സേവന കാലം മൂന്ന് വർഷത്തിൽ അധികരിക്കരുത്. പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് വാർഷിക വരുമാന പരിധി ബാധകമാവില്ല.

അഭിഭാഷകക്ഷേമനിധിയിൽ നിന്ന് ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്‌റ്റൈപ്പെൻഡ് നൽകാൻ ബാർ കൗൺസിൽ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്നു. അഭിഭാഷകക്ഷേമ നിധി നിയമ പ്രകാരം രൂപം നൽകിയതാണ് ക്ഷേമനിധി. സർക്കാരിന്റെ മുൻകൂർ അനുമതിയോടെയാണ് തുക നൽകുക. ഇതു പ്രകാരം അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Facebook Comments Box
error: Content is protected !!