പുതിയ റെക്കോർഡിൽ ഇന്ത്യൻ രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 22 പൈസ ഇടിഞ്ഞ് 79.48 എന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു.
ഇന്ന് രാവിലെ രൂപയുടെ മൂല്യം 79.30 ലേക്കെത്തിയിരുന്നു. പിന്നീട് 79.26 രൂപയ്ക്ക് വിനിമയം നടന്നു. എന്നാൽ വൈകുന്നേരം 22 പൈസ കുറഞ്ഞ് 79.48 എന്ന നിലയിലെത്തി.

കഴിഞ്ഞയാഴ്ച യുഎസ് ഡോളറിനെതിരെ രക്ഷപ്പെടുത്തിയ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം 79.38 ആയിരുന്നു.ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് സൂചികകൾ നിലംപൊത്തിയിരുന്നു. ഐടി, ടെലികോം ഓഹരികളിലെ കനത്ത വിൽപ്പന സമ്മർദ്ദത്തെ തുടർന്നാണ് സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞത്. ടാറ്റ കൺസൾട്ടൻസി സർവീസസ് ഏകദേശം 5 ശതമാനം ഇടിഞ്ഞു. ഉയർന്ന ഇറക്കുമതി കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വർധിച്ചിട്ടുണ്ട്.

2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു, 2021-22 ഏപ്രിൽ-ജൂൺ മാസങ്ങളിലെ 126.96 ബില്യൺ ഡോളറിനേക്കാൾ 47.31 ശതമാനം വർധനയാണ് ഉണ്ടായത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 116.77 ബില്യൺ ഡോളറായി ഉയർന്നു, ഏപ്രിൽ-ജൂൺ 2021-22 ൽ രേഖപ്പെടുത്തിയ 95.54 ബില്യൺ ഡോളറിനേക്കാൾ 22.22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.ഈ വർഷം ജൂണിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 16.8% വർധിച്ച് 37.9 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 51.02% ഉയർന്ന് 63.58 ഡോളറിലെത്തിയിട്ടുണ്ട്.

Facebook Comments Box
error: Content is protected !!