കോമൺവെൽത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് നാണക്കേട്; ഉത്തേജകമരുന്നില്‍ കുടുങ്ങി രണ്ട് അത്‌ലറ്റുകള്‍

കോമൺവെൽത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യക്ക് നാണക്കേടായി ഉത്തേജകമരുന്ന് വിവാദം. രണ്ട് പ്രധാന താരങ്ങൾ മരുന്നടിക്ക്പിടിയിലായി. സ്പ്രിന്‍റർ ധനലക്ഷ്മി, ട്രിപ്പിൾജംപ്‌ താരം ഐശ്വര്യ ബാബു എന്നിവരാണ് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത് എന്ന് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്‌തു.

100 മീറ്ററിലും 4×100 മീറ്റർ റിലേ ടീമിലും അംഗമായിരുന്നു ധനലക്ഷ്മി. ഹിമാ ദാസിനെയും ദ്യുതി ചന്ദിനേയും കഴിഞ്ഞ മാസം ധനലക്ഷ്‌മി പരാജയപ്പെടുത്തിയിരുന്നു. ജൂണിൽ ട്രിപ്പിൾജംപിൽ ദേശീയ റെക്കോർഡ് തിരുത്തിയ(14.14m) താരമാണ് ഐശ്വര്യ ബാബു. ലോംഗ്‌ജംപില്‍ 6.73 മീറ്റര്‍ ദുരം കണ്ടെത്തിയും അടുത്തിടെ ഐശ്വര്യ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മാസം ഏഷ്യൻ ഗെയിംസ് റിലേ സ്വർണമെഡൽ ജേതാവ് എം.ആർ.പൂവമ്മയ്ക്ക് ഉത്തേജകമരുന്ന് ഉപയോഗത്തിന് മൂന്ന് മാസത്തെ വിലക്ക് ലഭിച്ചിരുന്നു.

Facebook Comments Box
error: Content is protected !!